പ്രോത്സാഹിപ്പിക്കാന് ബാധ്യസ്ഥര്
ക്രോസ് കണ്ഡ്രി മീറ്റില് മറ്റേതില് നിന്നും വ്യത്യസ്തമാണ് സ്റ്റീവന് തോംസണ് മെമ്മോറിയല് സെന്റിപേഡ്. ഏഴ് പേരടങ്ങുന്ന ഓരോ സംഘവും ഒരുമിച്ച് ഒരു കൂട്ടമായി മൂന്ന് മൈലില് ആദ്യത്തെ രണ്ട് മൈല് ഒരു കയര് പിടിച്ച് ഓടും, രണ്ട് മൈല് എത്തുമ്പോള് ടീം കയര് താഴെയിട്ടിട്ട് വ്യക്തിഗതമായി ഓട്ടം പൂര്ത്തിയാക്കും. അതുകൊണ്ട് ഓരോ വ്യക്തിയും എടുക്കുന്ന സമയം, ടീമിന്റെ ഒരുമിച്ചുള്ള വേഗതയുടെയും ഓരോരുത്തന് ഒറ്റയ്ക്ക് ഓടിയതിന്റെ വേഗതയുടെയും സമ്മിശ്രമായിരിക്കും.
ഈ വര്ഷം, എന്റെ മകളുടെ ടീം ഞാന് മുന്പ് കണ്ടിട്ടില്ലാത്ത ഒരു തന്ത്രം പരീക്ഷിച്ചു. അവര് കൂട്ടത്തിലെ ഏറ്റവും വേഗതയുള്ള ഓട്ടക്കാരനെ ഏറ്റവും മുന്പിലും അയാള്ക്ക് തൊട്ടുപിന്നില് ഏറ്റവും വേഗത കുറഞ്ഞയാളെയും നിര്
ത്തി. വേഗത കുറഞ്ഞയാളോട് പ്രോത്സാഹനവാക്കുകള് പറയാന് കഴിയുന്നത്ര അരികില് വേഗതയുള്ളയാളെ നിര്
ത്തുകയായിരുന്നു അവരുടെ ലക്ഷ്യം എന്ന് അവള് വിശദീകരിച്ചു.
അവരുടെ പദ്ധതി എന്നെ എബ്രായരുടെ പുസ്തകത്തിലെ ഒരു ഭാഗം ഓര്മ്മിപ്പിച്ചു. "പ്രത്യാശയുടെ സ്വീകാരം
നാം മുറുകെ പിടിച്ചുകൊണ്ട്" (വാ. 10:23) "സ്നേഹത്തിനും സല്പ്രവൃത്തികള്ക്കും ഉത്സാഹം വര്ദ്ധിപ്പാന് അന്യോ
ന്യം സൂക്ഷിച്ചുകൊള്ളുക" (വാ. 24) എന്നു ലേഖകന് നമ്മെ നിര്ബന്ധിപ്പിക്കുന്നു. ഇത് നേടിയെടുക്കാന് അനേകം മാര്ഗ്ഗങ്ങള് ഉണ്ടെങ്കിലും എഴുത്തുകാരന് ഒരെണ്ണം എടുത്തു കാട്ടുന്നു: "ചിലര് ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മില് പ്രബോധിപ്പിച്ചുകൊണ്ട്" (വാ. 24). പ്രാപ്തിയുള്ളപ്പോള് മറ്റ് വിശ്വാസികളുമായി ഒരുമിച്ചുകൂടുന്നത് വിശ്വാസജീവിതത്തിന്റെ മര്മ്മപ്രധാന വിഷയമാണ്. ചിലപ്പോള് ജീവിതത്തിന്റെ ഓട്ടം നമുക്ക് കൈകാര്യം ചെയ്യാവുന്നതിലും അധികമായി തോന്നാം, ആശയറ്റ് കയര് താഴെയിടാന് നമുക്ക് തോന്നിയേക്കാം. നാം ഒരുമിച്ച് ഓടുമ്പോള്, ബലമായി ഓടാനുള്ള പ്രോത്സാഹനം നമുക്ക് പരസ്പരം നല്കാം!